പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബയ്ക്കെതിരെ പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അമ്മാനപ്പാറ സ്വദേശി വിജയൻ (60) അറസ്റ്റിലായി.


പരിയാരം ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽകഴിഞ്ഞ ദിവസമാണ് ഒരു പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വിജയൻ പ്രസിഡന്റിനെതിരെ അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് പോസ്റ്റിട്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി ഷീബ നൽകിയ പരാതിയിലാണ് കേസെടുത്തു വിജയനെ അറസ്റ്റ് ചെയ്തത്.
Ammanappara native arrested for verbally abusing Pariyaram Panchayat President